അല്‍പം വൈകിപ്പോയി എങ്കിലും എഴുതാതിരിക്കാനാവില്ല മാറാടിനെപ്പറ്റി മാറാട് ഒരനുഭവമാണ് മറക്കാനാകാത്ത അനുഭവം അതെന്നെ അതീവ വ്യസനിപ്പിക്കുന്നു നിങ്ങളെയും വ്യസനിപ്പിക്കുന്നുണ്ടാവും അത് കാരണം നമ്മളൊക്കെ മനുഷ്യരാണ് - ഒരേ ചോര. വര്‍ഗ്ഗീയത എത്ര നിന്ദ്യം! ഭീകരതയെപ്പറ്റി എനിക്ക് ചിന്തിക്കാന്‍കൂടി വയ്യ നമ്മുടെ ഈ കൊച്ചുകേരളം വീണ്ടുമൊരു ഭ്രാന്താലയമാകാന്‍ പോകുകയാണോ- കഷ്ടം! നാമതനുവദിക്കരുത് ഇനി ഒട്ടുംതന്നെ അനുവദിക്കരുത്. നാം കേരളീയര്‍ വിദ്യാസമ്പന്നരെന്നഭിമാനിക്കുന്നവര്‍ നമ്മുടെ സ്വത്വം - എല്ലാം പൊയ്പ്പോയോ? -എനിക്കു ചിന്തിക്കാന്‍ വയ്യ എന്തായാലും മാറാട് മറക്കാന്‍വയ്യാത്ത അനുഭവമായി മറക്കാന്‍ പാടില്ലാത്ത അനുഭവം. മാറാട് എവിടെയാണ്? -ഞാന്‍ മറന്നുപോയി. |
Saturday, January 1, 2011
മാറാട്
Labels:
കവിത
Subscribe to:
Post Comments (Atom)
No comments:
Post a Comment